Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു
12/09/2018
വിജയലക്ഷ്മിയും അനൂപും വിവാഹനിശ്ചയത്തില്‍ മോതിരമാറ്റം നടത്തുന്നു.

വൈക്കം: വൈക്കത്തിന്റെ വാനമ്പാടി വിജയലക്ഷ്മിയുടെ സംഗീത ജീവിതത്തിന് താങ്ങായി മിമിക്രി ആര്‍ട്ടിസ്റ്റ് എന്‍.അനൂപ് ഇനി കൂടെയുണ്ടാകും. സംഗീതത്തില്‍ മിമിക്രിയുടെ നര്‍മം ചേരുവയാക്കി ഇനിയുള്ള കാലം ഇരുവരും ഒരേ വഴിയില്‍ സഞ്ചരിക്കും. മനസ്സുകളില്‍ നിറഞ്ഞ ഇഷ്ടങ്ങള്‍ക്ക് രക്ഷിതാക്കളുടെ കൈയ്യൊപ്പ് പതിഞ്ഞതോടെ വിജയലക്ഷ്മിയുടെയും അനൂപിന്റെയും വിവാഹത്തിന് മുഹൂര്‍ത്തം കുറിച്ചു. ഉദയനാപുരം ഉഷാനിവാസില്‍ കെട്ടി അലങ്കരിച്ച വേദിയില്‍ വിജയലക്ഷ്മിയും അനൂപും ചമ്രംപടഞ്ഞിരുന്ന് മാതിരമാറ്റ ചടങ്ങ് നടത്തി. ഒക്‌ടോബര്‍ 22ന് രാവിലെ 10.30നും 11.30നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ മഹാദേവ ക്ഷേത്രനടയില്‍ വിജയലക്ഷ്മിയുടെ കഴുത്തില്‍ അനൂപ് താലി ചാര്‍ത്തും. ഇതിനുള്ള സമ്മതപത്രം രക്ഷിതാക്കള്‍ വേദിയില്‍ ഒപ്പിട്ടു. ഉറ്റവരും ഉടയവരും പങ്കെടുത്ത ആര്‍ഭാടങ്ങളില്ലാത്ത ലളിതമായ ചടങ്ങാണ് വിവാഹനിശ്ചയത്തിന് ഒരുക്കിയത്. വൈക്കം ഉദയനാപുരം ഉഷാനിവാസില്‍ വി.മുരളീധരന്റെയും വിമലയുടെയും ഏക മകളാണ് ഗാനകോകിലം ഡോ. വൈക്കം വിജയലക്ഷ്മി. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാ കുമാരിയുടെയും മകനാണ് ഇന്റീരിയല്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടര്‍ കൂടിയായ അനൂപ്. സെല്ലുലോയിഡ് എന്ന സിനിമയിലെ 'കാറ്റേ കാറ്റേ നീ പൂക്കാമരത്തിലെ പാട്ടും മൂളിവന്നു...' എന്ന ഗാനമാണ് ചലച്ചിത്ര ലോകത്ത് വിജയലക്ഷ്മിയെ ശ്രേദ്ധയയാക്കിയത്. ശാസ്ത്രീയ സംഗീതത്തിലും ഗായത്രീവിണയിലും പ്രാവീണ്യം തെളിയിച്ച വിജയലക്ഷ്മി ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്കും ഉടമയായിട്ടുണ്ട്.