Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മരണാനന്തര കര്‍മ്മങ്ങള്‍ ഒഴിവാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി.
12/09/2018
ടി.വി.പുരം ആഞ്ഞിലിക്കല്‍ എ.വി. സുധീര്‍ബാബുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് കരുതിയ തുക ദുരിതാശ്വാസ നിധിയിലേക്ക്് ഭാര്യ തങ്കമ്മ സി.കെ.ആശ എം.എല്‍.എയ്ക്ക് കൈമാറുന്നു.

വൈക്കം: മരണാനന്തര ചടങ്ങുകള്‍ ഒഴിവാക്കി ആ തുക ജീവകാരുണ്യപ്രവര്‍ത്തനത്തിന് നല്‍കണമെന്ന ടി.വി.പുരം ആഞ്ഞിലിക്കല്‍ എ.വി. സുധീര്‍ബാബുവിന്റെ ആഗ്രഹം ബന്ധുക്കള്‍ നിറവേറ്റി. റിട്ട. ഇന്‍ഡസ്ട്രീസ് എക്‌സെറ്റന്‍ഷന്‍ ഓഫീസറായിരുന്ന സുധീര്‍ബാബു കഴിഞ്ഞ ദിവസമാണ് നിര്യാതനായത്. ജീവിച്ചിരുന്ന കാലത്ത് ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. തന്റെ മരണാനന്തര കര്‍മ്മങ്ങള്‍ ഒഴിവാക്കി ആ തുക ജീവകാരുണ്യപ്രവര്‍ത്തനത്തിന് നല്‍കണമെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. ഇതിനായി ഒരു കത്തും എഴുതി വച്ചിരുന്നു. ബന്ധുക്കള്‍ മരണാനന്തര ചടങ്ങുകള്‍ ഒഴിവാക്കി അതിനായി നിശ്ചയിച്ചിരുന്ന 33,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നല്‍കി. വീട്ടില്‍ നടന്ന ചടങ്ങില്‍ ഭാര്യ തങ്കമ്മ സി.കെ. ആശ എം.എല്‍.എയ്ക്ക് തുക കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി, വാര്‍ഡ് മെമ്പര്‍ ടി. അനില്‍കുമാര്‍, ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.