Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേമ്പനാട്ടു കായല്‍ ശാസ്ത്രീയമായി ശുദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മത്സ്യതൊഴിലാളി യൂണിയന്‍
12/09/2018

വൈക്കം: പ്രളയത്തില്‍ മാലിന്യവാഹിനിയായി മാറിയ വേമ്പനാട്ടു കായല്‍ ശാസ്ത്രീയമായി ശുദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മത്സ്യതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ചെമ്പ് മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കീടങ്ങള്‍, കക്കൂസ് ടാങ്ക് പൊട്ടിയൊഴുകിയത്, എലികള്‍ ഉള്‍പ്പെടെയുള്ള മാംസാവശിഷ്ടങ്ങള്‍, കൃഷിയിടങ്ങിലെ കീടനാശിനികള്‍ എന്നിവ ഉള്‍പ്പെടെ ഒഴുകിയെത്തിയതുമൂലം കായലില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിച്ചിരിക്കുകയാണ്. ഇതുമൂലം കായലിന്റെ ആവാസവ്യവസ്ഥക്ക് കോട്ടം തട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കായല്‍ ശുദ്ധീകരിക്കുന്നതിന് ശാസ്ത്രീയ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രളയത്തെതുടര്‍ന്ന് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം കക്കാ സമ്പത്ത് നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിലാളികളുടെ തൊഴിലിടവും വേമ്പനാട്ടു കായലും പരിസരവും ശുചീകരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് തയ്യാറാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.കെ ഷാജി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇ.ആര്‍ അശോകന്‍, പി.കെ വിശ്വംഭരന്‍, പി.കെ പുരുഷോത്തമന്‍, സി.പി ശ്രീകാന്ത്, പി.എ വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു.