Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവിനെതിരെ യു.ഡി.എഫും എല്‍.ഡി.എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വൈക്കത്ത് പൂര്‍ണം.
11/09/2018
ഹര്‍ത്താലിനോട് അനുഭാവം പ്രകടിപ്പിച്ച് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കത്ത് നടത്തിയ പ്രകടനം.

വൈക്കം: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവിനെതിരെ യു.ഡി.എഫും എല്‍.ഡി.എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വൈക്കത്ത് പൂര്‍ണം. അനിഷ്ട സംഭവങ്ങളൊന്നും അരങ്ങേറിയില്ല. ഗ്രാമീണമേഖലകളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. നഗരത്തില്‍ കച്ചവട സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്‌കൂളുകള്‍, താലൂക്ക് ഓഫീസ്, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം അടഞ്ഞുകിടന്നു. ബോട്ട്‌ജെട്ടിയുടെ പ്രവര്‍ത്തനവും നിലച്ചു. കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ഒരു സര്‍വീസും നടന്നില്ല. പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ വരവ് തീരെ കുറവായിരുന്നു. ഹര്‍ത്താലിനോട് അനുഭാവം പ്രകടിപ്പിച്ച് വൈക്കത്തും തലയോലപ്പറമ്പിലുമെല്ലാം യു.ഡി.എഫ്, എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നരേന്ദ്രമോഡി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി. യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കത്ത് നടത്തിയ പ്രതിഷേധയോഗം കണ്‍വീനര്‍ അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പോള്‍സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വ. ജമാല്‍കുട്ടി, രഘുവരന്‍, ഷാജി വല്ലൂത്തറ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് ജെയ്‌ജോണ്‍ പേരയില്‍ കെ.ജി അബ്ദുല്‍ സലാം റാവുത്തര്‍, അഡ്വ. വി.സമ്പത്കുമാര്‍, പി.വി വിവേക്, ബി.ചന്ദ്രശേഖരന്‍, പി.ഡി ഉണ്ണി, പി.ഡി പ്രസാദ്, പി.എന്‍ കിഷോര്‍കുമാര്‍, വി.ബിന്‍സ്, ജോര്‍ജ്ജ് വര്‍ഗീസ്, പി.ഡി ജോര്‍ജ്ജ്, സെബാസ്റ്റ്യന്‍ ആന്റണി, എബ്രഹാം പഴയകടവന്‍, ജോയ് ചെത്തിയില്‍, ജോയ് ചെറുപുഷ്പം, കെ.അബു, കെ.ഗിരീഷ്, വൈക്കം ജയന്‍, ഗിരിജ ജോജി, വര്‍ഗീസ് പുത്തന്‍ചിറ എന്നിവര്‍ നേതൃത്വം നല്‍കി.

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവിനെതിരെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. പടിഞ്ഞാറെഗോപുരനടയില്‍ നിന്നാരംഭിച്ച പ്രകടനം കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിനുസമീപം സമാപിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധയോഗം സി.പി.എം ഏരിയാ സെക്രട്ടറി കെ.അരുണന്‍ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി.സുഗതന്‍, സി.കെ ആശ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍, കോണ്‍ഗ്രസ് (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി. പി.ജി ഗോപി, ആര്‍.സുശീലന്‍, ടി.എന്‍ രമേശന്‍, എം.ഡി ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.

ഹര്‍ത്താലിന് പിന്തുണയര്‍പ്പിച്ച് യു.ഡി.എഫ് ഉദയനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാനാടത്ത് പ്രതിഷേധ പ്രകടനം നടത്തി. നേതാക്കളായ വി.ബിന്‍സ്, ജോയ് ചെറുപുഷ്പം, പി.ഡി ജോര്‍ജ്ജ്, കെ.കെ ചന്ദ്രന്‍, ടി.പി രാജലക്ഷ്മി, കെ.രാജേന്ദ്രപ്രസാദ്, കെ.എസ് സജീവ്, കെ.എസ് ബിജു, എം.അശോകന്‍, ഡി.സത്യന്‍, സുനില്‍കുമാര്‍, വി.എസ് സനോഷ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.