Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയില്‍ പെന്‍ഷന്‍ വിതരണം
08/02/2016

നഗരസഭയില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് വഴി പെന്‍ഷന്‍ കൈപ്പററിയിരുന്ന ഗുണഭോക്താക്കള്‍ക്ക് 2015 സെപ്‌ററംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലെ പെന്‍ഷന്‍ കുടിശ്ശിക തുകയുടെ ചെക്കുകള്‍ വിതരണം ചെയ്യുന്നു. നഗരസഭയിലെ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള വാര്‍ഡുകളിലുള്ളവര്‍ ഉദയനാപുരം റോട്ടറി ക്ലബ്ബിലും, നാല് മുതല്‍ ആറ് വരെ ചാലപ്പറമ്പ് എല്‍.പി സ്‌ക്കൂളിലും, എഴ് മുതല്‍ പത്ത് വരെ ആറാട്ടുകുളങ്ങര എസ്.എന്‍.ഡി.പി സ്‌ക്കൂളിലും, 11, 12 വാര്‍ഡുകളിലുള്ളവര്‍ ആറാട്ടുകുളങ്ങര യു.പി സ്‌ക്കൂളിലും ഹാജരാകണം. 13 മുതല്‍ 15 വരെ വാര്‍ഡുകളിലുള്ള ഗുണഭോക്താക്കള്‍ സെന്റ് ലിററില്‍ തെരേസാസ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലും, 17, 18 വാര്‍ഡുകളിലുള്ളവര്‍ ബോയ്‌സ് ഹൈസ്‌ക്കൂളിലും, 19, 20 വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ ഗേള്‍സ് ഹൈസ്‌ക്കൂളിലും എത്തിച്ചേരണം. 22, 23, 26 വാര്‍ഡുകളിലെ പെന്‍ഷന്‍കാര്‍ക്ക് മടിയത്തറ എല്‍.പി സ്‌ക്കൂളിലും, 24, 25 വാര്‍ഡുകളിലുള്ളവര്‍ക്ക് പോളശേരി എല്‍.പി സ്‌ക്കൂളിലും, 21, 26 വാര്‍ഡുകാര്‍ക്ക് നഗരസഭ ഓഫീസിലുമാണ് ചെക്കുകള്‍ വിതരണം ചെയ്യുന്നത്. ഒന്‍പതിന് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് ചെക്ക് വിതരണം നടക്കുന്നത്. ഗുണഭോക്താക്കള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പോസ്റ്റ് ഓഫീസ് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ പരിശോധനയ്ക്ക് ഹാജരാക്കി തുക കൈപ്പററണം. ക്രോസ്ഡ് ചെക്ക് ആയതിനാല്‍ ഗുണഭോക്താവിന്റെ അക്കൗണ്ടിലൂടെ മാത്രമേ മാറാന്‍ സാധിക്കൂ. ചെക്കുകള്‍ ബാങ്ക് അക്കൗണ്ടിലൂടെ മൂന്ന് മാസത്തിനകം മാററിയെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.