Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോട്ടറി ട്രേഡേഴ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ (എ.ഐ.റ്റി.യൂ.സി) ടൗണ്‍ യോഗം നടത്തി
11/09/2018

വൈക്കം: ലോട്ടറി വില്‍പ്പന തൊഴിലാളികളുടെ മക്കളുടെ വിവാഹ ധനസഹായം ഇരുപത്തയ്യായിരം രൂപയാക്കി ഉയര്‍ത്തണമെന്ന് ലോട്ടറി ട്രേഡേഴ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ (എ.ഐ.റ്റി.യൂ.സി) ടൗണ്‍ യോഗം ആവശ്യപ്പെട്ടു. വെട്ടിച്ചുരിക്കിയ കമ്മീഷന്‍ പുനസ്ഥാപിക്കണമെന്നും സമ്മാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും ഒരു ദിവസത്തെ അവധി ഈ മേഖലയില്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിയന്‍ ജില്ലാ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടന്‍ ഉദ്ഘാടനം ചെയ്തു. ടി.എന്‍ രമേശന്‍, എന്‍.അനില്‍ ബിശ്വാസ്, ഡി.രഞ്ജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് കണ്‍വീനര്‍ പി.സോമന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. ജോ. കണ്‍വീനര്‍ ശ്രീകുമാരന്‍ തമ്പി സ്വാഗതവും രമേശ് ബാബു കൃതജ്ഞതയും രേഖപ്പെടുത്തി.