Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയന്ത്രണം വിട്ട കാര്‍ മതില്‍ ഇടിച്ചുതകര്‍ത്തു
11/09/2018
നിയന്ത്രണം വിട്ട കാര്‍ മതില്‍ ഇടിച്ചുതകര്‍ത്ത നിലയില്‍.

വൈക്കം: കാര്‍ നിയന്ത്രണം വിട്ട് മതില്‍ ഇടിച്ചു തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ 12.45ന് തലയോലപ്പറമ്പ് കാര്‍ണിവല്‍ തിയറ്ററിനു സമീപമുള്ള സിംല വളവിലാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു. റോഡിനു സമീപത്തുള്ള വീടിന്റെ മതില്‍ ഇടിച്ചുതകര്‍ത്ത് വൈദ്യുതി പോസ്റ്റിനു ഇടയിലൂടെ കാര്‍ കയറിപ്പോവുകയായിരുന്നു. ഉഗ്രശബ്ദം കേട്ട് നാട്ടുകാര്‍ പലരും ഞെട്ടി ഉണര്‍ന്ന് റോഡിരികിലേക്ക് എത്തി. എന്നാല്‍ കാറിലുള്ളവര്‍ക്ക് കാര്യമായ പരുക്കേറ്റില്ല.