Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്‍കര്‍ഷകര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി പലിശരഹിത വായ്പ നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ്
11/09/2018

വൈക്കം: പ്രളയക്കെടുതിയില്‍ കൃഷിനശിച്ച നെല്‍കര്‍ഷകര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി പലിശരഹിത വായ്പ നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ കൃഷിയിറക്കി വിളവെടുപ്പ് അടുക്കവേ നൂറുകണക്കിന് കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്. അതുപോലെ 45 ദിവസം പിന്നിട്ടവര്‍, രണ്ടാമത് കൃഷിയിറക്കി വിതപിടിച്ചുവന്ന സമയത്താണ് പ്രളയമെടുത്തത്. ആദ്യം കൃഷിയിറക്കാന്‍ ഏക്കറിന് 15000 രൂപയും, രണ്ടാമത് ഇറക്കാന്‍ 12000 രൂപയും ചെലവഴിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാരം ഹെക്ടറിന് 13500 രൂപ മാത്രമാണ്. ഇതുമൂലം ഇന്‍ഷുറന്‍സ് ചെയ്യാത്ത നെല്‍കര്‍ഷകരാണ് പ്രതിസന്ധിയിലായത്. രണ്ടു കൃഷിയിറക്കിയവര്‍ക്കും ഒരു കൃഷിയിറക്കിയവര്‍ക്കും പ്രത്യേകം പ്രത്യേകമായി ഏക്കറിന് പതിനായിരം രൂപ പ്രകാരമെങ്കിലും നഷ്ടപരിഹാരം അനുവദിക്കണം. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന അപ്പര്‍ കുട്ടനാടന്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ നെല്‍കര്‍ഷകര്‍ക്ക് ഒരുലക്ഷം രൂപ വീതം പലിശരഹിത വായ്പ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം. നെല്ല്, നാളികേര, ക്ഷീര, റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ ആസ്ഥാനങ്ങളില്‍ 20ന് ഉപവാസസമരം നടത്താന്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.