Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപയോഗശൂന്യമായ അംഗന്‍വാടി കെട്ടിടത്തിന് സംരക്ഷണഭിത്തിയും ഗെയ്റ്റും സ്ഥാപിച്ചത് വിവാദമാകുന്നു.
08/09/2018
വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് നീര്‍പ്പാറയിലെ ഉപയോഗശൂന്യമായ അംഗന്‍വാടി കെട്ടിടത്തിന് നിര്‍മിച്ച സംരക്ഷണഭിത്തിയും ഗെയ്റ്റും.

വൈക്കം: വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഉപയോഗശൂന്യമായ അംഗന്‍വാടി കെട്ടിടത്തിന് സംരക്ഷണഭിത്തിയും ഗെയ്റ്റും സ്ഥാപിച്ചത് വിവാദമാകുന്നു. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനധികൃത കയ്യേറ്റങ്ങള്‍ നീര്‍പ്പാറ മേഖലയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ സമയത്താണ് ഇവിടെ അംഗന്‍വാടി കെട്ടിടവും ഉയരുന്നത്. പിന്നീട് കെട്ടിടത്തിന്റെ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഉപയോഗശൂന്യമായി കിടക്കുന്ന നീര്‍പ്പാറയിലെ അംഗന്‍വാടി കെട്ടിടത്തില്‍ ഇപ്പോള്‍ എന്തിനാണ് സംരക്ഷണഭിത്തിയും മതിലും എന്നാണ് നാട്ടുകാരുടെ ചോദ്യം. പാതിവഴിയില്‍ നിര്‍മാണം നിലച്ച കെട്ടിടം പൂര്‍ണമായും ഉപയോഗപ്രദമാക്കണം. എന്നിട്ട് സാമൂഹ്യക്ഷേമവകുപ്പിന് കൈമാറി ഇവിടെ അംഗന്‍വാടി സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ഇതേക്കുറിച്ചു ചോദിച്ചാല്‍ ഒന്നുമറിയില്ലെന്ന നിലപാടാണ് വെള്ളൂര്‍ പഞ്ചായത്തിനുള്ളത്.