Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ക്ഷീരകര്‍ഷക മേഖലയില്‍ 172 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് പ്രസിഡന്റ് എം.വൈ. ജയകുമാരി
08/09/2018
ക്ഷീരകര്‍ഷകര്‍ക്ക് വൈക്കം ബ്ലോക്ക് പഞ്ചായത്ത് നല്‍കുന്ന പച്ചപ്പുല്ല് വിതരണം പ്രസിഡന്റ് എം.വൈ. ജയകുമാരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെള്ളപ്പൊക്ക കെടുതിയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ക്ഷീരകര്‍ഷക മേഖലയില്‍ 172 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് പ്രസിഡന്റ് എം.വൈ. ജയകുമാരി പറഞ്ഞു. ഈ സാഹചര്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി ബ്ലോക്ക് പഞ്ചായത്ത് 2 ലക്ഷം രൂപ നല്‍കി. ഈ തുക ഉപയോഗിച്ച് 25,000 കിലോ പച്ചപ്പുല്ല് - സൈലേജ് വാങ്ങി ക്ഷീര സംഘങ്ങള്‍ വഴി കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. പദ്ധതി കണ്ണുകെട്ടുശ്ശേരി ക്ഷീരസംഘത്തില്‍ പ്രസിഡന്റ് എം.വൈ. ജയകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ. അനികുമാരി പദ്ധതി വിശദീകരിച്ചു. ക്ഷീരവികസന ഓഫീസര്‍ കെ.മനോഹരന്‍, കെ.വി. ഉദയകുമാര്‍, അനിജി പ്രസാദ്, ടി.കെ.രാജേന്ദ്രന്‍, ശ്രീദേവി ജയന്‍, സോണി ഈറ്റയ്്ക്കല്‍, ലീനമ്മ ഉദയകുമാര്‍, കെ.എന്‍. നടേശന്‍ എന്നിവര്‍ പ്രസംഗിച്ചു.