Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുനരധിവാസ സൗകര്യം ഉണ്ടാക്കണം
08/09/2018

വൈക്കം: വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ മൂവാറ്റുപുഴയാറിന്റെ തീരങ്ങള്‍ മലവെള്ളപ്പാച്ചിലില്‍ ഇടിഞ്ഞുപോവുകയും നിരവധി വീടുകള്‍ വാസയോഗ്യമല്ലാതാവുകയും ചെയ്തിരിക്കുകയാണ്. തോന്നല്ലൂര്‍, ചെറുകര, മേവെള്ളൂര്‍, വെള്ളൂര്‍ പ്രദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 1-ാം വാര്‍ഡില്‍ തോട്ടുവൈപ്പേല്‍ റെജി, പുലിമുട്ടേല്‍ ബാബു, മഞ്ഞമേല്‍ തങ്കപ്പന്‍, കോട്ടപ്പുറത്ത് സുനില്‍ കുമാര്‍, കോട്ടമുറിയ്ക്കല്‍ സാബു, പാറപ്പുറത്ത് മോഹനന്‍, 10-ാം വാര്‍ഡില്‍ അന്തിയോടി വൈപ്പേല്‍ മനോജ് എന്നിവര്‍ വീടുകളില്‍ താമസിക്കാന്‍ കഴിയാതെ ബന്ധുവീടുകളിലും മറ്റും താമസിക്കുകയാണ്. ഭാഗികമായി തകര്‍ന്ന വീടുകളും നിരവധിയുണ്ട്. അടിയന്തിരമായി ഇവര്‍ക്ക് പുനരധിവാസ സൗകര്യം ഉണ്ടാക്കുകയും മൂവാറ്റുപുഴയാറിന്റെ തീരങ്ങള്‍ കെട്ടിയും പുലിമുട്ടുകള്‍ പുതുക്കിപണിതും നടപടി ഉണ്ടാക്കണമെന്ന് സി.പി.ഐ വെള്ളൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി തങ്കച്ചന്‍, അസിസ്റ്റന്റ് സെക്രട്ടറി എസ്.കെ സുനില്‍കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.