Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം പഞ്ചായത്തിലെ പെന്‍ഷന്‍ വിതരണം
06/02/2016

ഉദയനാപുരം പഞ്ചായത്തില്‍ പോസ്റ്റോഫീസ് വഴി പെന്‍ഷന്‍ വാങ്ങിയിരുന്നവരുടെ സെപ്തംബര്‍, ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ചെക്ക് മുഖാന്തിരം താഴെ പറയുന്ന തീയതികളില്‍ രാവിലെ 11 മണി മുതല്‍ 4 മണി വരെ വിതരണം നടത്തുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. അക്കരപ്പാടം പോസ്റ്റോഫീസില്‍ അക്കൗണ്ടുള്ളവര്‍ ഫെബ്രുവരി 8ന് അക്കരപ്പാടം യൂ.പി.സ്‌കൂളില്‍ നിന്നും, 2, 3, 4, 13 വാര്‍ഡുകളിലെ ഉദയനാപുരം പോസ്റ്റോഫീസില്‍ അക്കൗണ്ടുള്ളവര്‍ ഫെബ്രുവരി 9ന് നാനാടം ലൈബ്രറിഹാളില്‍ നിന്നും, 5, 6 വാര്‍ഡുകളിലെ വൈക്കപ്രയാര്‍ പോസ്റ്റോഫീസില്‍ അക്കൗണ്ടുള്ളവര്‍ ഫെബ്രുവരി 10ന് വൈക്കപ്രയാര്‍ എസ്.എന്‍.എല്‍.പി സ്‌കൂളില്‍ നിന്നും, 14, 15, 16, 17 വാര്‍ഡുകളിലെ ഉദയനാപുരം പോസ്റ്റോഫീസില്‍ അക്കൗണ്ടുള്ളവര്‍ ഫെബ്രുവരി 11ന് ഉദയനാപുരം യൂ.പി.സ്‌കൂളില്‍ നിന്നും, 7, 8, 9, 10, 11, 12 വാര്‍ഡുകളിലെ പടിഞ്ഞാറെക്കര പോസ്റ്റോഫീസില്‍ അക്കൗണ്ടുള്ളവര്‍ ഫെബ്രുവരി 12ന് പഞ്ചായത്ത് ഓഫീസില്‍ നിന്നും ചെക്കുകള്‍ കൈപ്പേററണ്ടതാണ്. ചെക്ക് കൈപ്പററാനുള്ള ഗുണഭോക്താക്കള്‍ പോസ്റ്റോഫീസ് പാസ്സ് ബുക്ക്, പെന്‍ഷന്‍ ഐ.ഡി.സ്ലിപ്പ്, ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ബാങ്ക് പാസ്സ് ബുക്ക് എന്നിവ സഹിതം ക്യാമ്പില്‍ നേരിട്ട് ഹാജരായി ചെക്ക് കൈപ്പേററണ്ടതാണ്. ഈ ദിവസങ്ങളില്‍ ചെക്ക് കൈപ്പറ്റാന്‍ കഴിയാത്തവര്‍ മതിയായ രേഖകളുമായി 15/2/16 മുതല്‍ 20/2/16 വരെ പഞ്ചായത്ത് ഓഫീസില്‍ എത്തി ചെക്ക് കൈപ്പറ്റേണ്ടതാണ്.