Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജലവിതരണത്തിന് തടസ്സം സൃഷ്ടിച്ചിരുന്ന വേര് നീക്കം ചെയ്തു.
08/09/2018
വാട്ടര്‍ അതോറിട്ടിയുടെ ജലവിതരണത്തിന് തടസ്സം സൃഷ്ടിച്ചിരുന്ന വേര് നീക്കം ചെയ്തപ്പോള്‍.

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ ഇരുമ്പൂഴിക്കര, ചട്ടമ്പിക്കവല, ചാലകം, കീറ്റുപറമ്പ് ഭാഗങ്ങളിലേയ്ക്കുള്ള ജലവിതരണത്തിന് തടസ്സം സൃഷ്ടിച്ചിരുന്ന വേര് നീക്കം ചെയ്തു. പ്രദേശത്തേക്കുള്ള വാട്ടര്‍ അതോറിട്ടിയുടെ പൈപ്പില്‍ ശീമക്കൊന്നയുടെ വേര് 12 അടി നീളത്തിന്‍ വളര്‍ന്നതിനെ തുടര്‍ന്ന് ജലവിതരണത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. മാസങ്ങളായി വെള്ളം കിട്ടുന്നില്ലെന്ന് പ്രദേശവാസികള്‍ക്ക് പരാതിയുണ്ടായിരുന്നു. വാട്ടര്‍ അതോറിട്ടി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ശീമക്കൊന്നയുടെ വേരുവളര്‍ന്ന് പൈപ്പ് അടഞ്ഞിരിക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതര്‍ എത്തി വേര് നീക്കം ചെയ്ത് ജലവിതരണം സുഗമമാക്കി.