Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു
08/09/2018

വൈക്കം: തദേശസ്വയംഭരണ വകുപ്പിനു കീഴില്‍ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് പ്രളയബാധിത പ്രദേശങ്ങളില്‍നിന്ന് ആദ്യഘട്ടത്തില്‍ 12 ടണ്‍ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. ഹരിത മിഷന്‍, ശുചിത്വമിഷന്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം ശേഖരിച്ചത്. ശേഖരിച്ച മാലിന്യം ഉഴവൂര്‍, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ ക്രമീകരിച്ച പ്രത്യേക താല്‍ക്കാലിക ഡംപിങ് യാര്‍ഡുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ പിന്നീട് വീണ്ടും ഉപയോഗിക്കുന്നതിനായി തരംതിരിച്ച് കമ്പനിയുടെ നിര്‍മാണ യൂണിറ്റുകളിലേക്ക് മാറ്റും. ആദ്യഘട്ടത്തില്‍ കടുത്തുരുത്തി, കല്ലറ, കുമരകം, കുറിച്ചി, വിജയപുരം, മറവന്‍തുരുത്ത്, ഇളങ്കുളം, നീണ്ടൂര്‍, ടി.വി പുരം, തലയാഴം, തലയോലപറമ്പ്, തിരുവാര്‍പ്പ്, ഉദയനാപുരം, വെച്ചൂര്‍, വെള്ളൂര്‍, മണര്‍കാട്, പുതുപ്പള്ളി എന്നീ 17 പഞ്ചായത്തുകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നും കോട്ടയം, വൈക്കം, പാല, ഏറ്റുമാനൂര്‍ നഗരസഭകളില്‍ നിന്നുമാണു പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചത്. രണ്ടാംഘട്ടമായി അടുത്തയാഴ്ച മറ്റു പഞ്ചായത്തുകളില്‍നിന്നും പ്ലാസ്റ്റിക് മാലിന്യവും എല്ലാ പഞ്ചായത്തുകളില്‍ നിന്ന് അജൈവ മാലിന്യങ്ങളും ശേഖരിക്കും. ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, ഹരിത കേരളം കോ-ഓര്‍ഡിറേറ്റര്‍ പി.രമേശ്, ക്ലീന്‍ കേരള കമ്പനി ജില്ലാ മനേജര്‍ എസ്.നസീംഷാ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.