Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യവസായ സംരംഭകത്വ സെമിനാര്‍
08/09/2018
വൈക്കം താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ശ്രീ മഹാദേവ കോളേജില്‍ നടത്തിയ വ്യവസായ സംരംഭകത്വ സെമിനാര്‍ ഭാരതീയ പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വെക്കം: പ്രളയാനന്തര കേരളത്തിന്റെ പുനഃസൃഷ്ടിയില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് ഭാരതീയ പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട്. താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വൈക്കം ശ്രീ മഹാദേവ കോളേജില്‍ നടത്തിയ വ്യവസായ സംരംഭകത്വ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ കേന്ദ്രം ഓഫീസര്‍ ജയ്‌സണ്‍ ചാക്കോ , ഡെപ്യൂട്ടി രജിസ്ട്രാര്‍ ഇ.എം നാസര്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു. പ്രിന്‍സിപ്പാള്‍ പ്രൊഫ. ലീന നായര്‍ അധ്യക്ഷത വഹിച്ചു. സന്തോഷ് കുമാര്‍, ഉദയകുമാര്‍, ബി.മായ, കെ.കെ ബേബി, സനീഷ എസ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.