Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
08/09/2018

വൈക്കം: പ്രളയം ബാധിച്ച ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ 16, 17 വാര്‍ഡുകളിലെ ജനങ്ങള്‍ക്കായി നേരേകടവ് ശ്രീഭദ്രാ ഓഡിറ്റോറിയത്തില്‍വെച്ച് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത്, ആയുഷ് പി.എച്ച്.സി, നേരേകടവ് മഹാത്മ ലൈബ്രറി ആന്റ് റീഡിങ് റൂം എന്നിവയുടെ നേതൃത്വത്വത്തിലാണ് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. നിരവധി പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ആയുഷ് പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ടിന്റു ജോസഫ്, എ.എം.എ.ഐ ഡോക്ടര്‍മാരായ ടി.ആര്‍ ആതിര, ആര്യവൈഭ, എന്‍.ലൈമറ്റ് എന്നിവര്‍ നേതൃത്വം നല്‍കി.