Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വികലാംഗനും വയോധികനുമായ ലോട്ടറി തൊഴിലാളിയെ പോലീസ് പീഡിപ്പിക്കുന്നതായി പരാതി.
07/09/2018

വൈക്കം: വികലാംഗനും വയോധികനുമായ ലോട്ടറി തൊഴിലാളിയെ പോലീസ് പീഡിപ്പിക്കുന്നതായി പരാതി. ഇതുസംബന്ധിച്ച് തെക്കേനട എരപ്പറമ്പില്‍ സോമനാഥന്‍ നായര്‍ (79) മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മനുഷ്യാവകാശ കമ്മീഷന്‍, ഡി.ജി.പി, എസ്.പി, ഡി.വൈ.എസ്.പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പത്തുമാസങ്ങള്‍ക്ക് മുന്‍പ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിനുസമീപത്തുവെച്ച് മറ്റൊരു ലോട്ടറിക്കാരനുമായുണ്ടായ തര്‍ക്കത്തെക്കുറിച്ച് സോമനാഥന്‍ വൈക്കം സി.ഐ എസ്.ബിനുവിന് പരാതി നല്‍കിയിരുന്നു. ഈ പ്രശ്‌നത്തെക്കുറിച്ച് വിവരം തിരക്കാന്‍ സ്റ്റേഷനില്‍ എത്തിയ വികലാംഗനായ തന്നെ സി.ഐ അസഭ്യം പറഞ്ഞ് ഇറക്കി വിട്ടു. ഇതേക്കുറിച്ചാണ് എസ്.പിക്ക് പരാതി നല്‍കി.തുടര്‍ന്ന് ലോട്ടറി വില്‍പന കഴിഞ്ഞ് വൈക്കത്ത് അമ്പലത്തില്‍ അന്നദാനം കഴിക്കാന്‍ എത്തിയപ്പോള്‍ പോലീസ് ഗോപുരനടയില്‍വെച്ച് ബലമായി ഇറക്കിവിട്ടു. കൂടാതെ തന്നെ കാണുമ്പോഴെല്ലാം സി.ഐ പേടിപ്പിക്കാറുണ്ടെന്നും ഈ വികലാംഗന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാനാണ് സോമനാഥന്റെ തീരുമാനം.