Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു.
07/09/2018
വൈക്കം വിജയലക്ഷ്മി.

വൈക്കം: മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ കൊച്ച്ഒഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാ കുമാരിയുടെയും മകന്‍ മിമിക്രി ആര്‍ട്ടിസ്റ്റ് എന്‍.അനൂപാണ് വരന്‍. വരുന്ന തിങ്കളാഴ്ച രാവിലെ 10നും 11നും മധ്യേ വിജയലക്ഷ്മിയുടെ വസതിയില്‍ വിവാഹ നിശ്ചയവും, മോതിരമാറ്റചടങ്ങും നടക്കും. ഒക്‌ടോബര്‍ 22ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.30നും 11.30നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ അനൂപ് വിജയലക്ഷ്മിയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തും. ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടര്‍ കൂടിയാണ് അനൂപ്. ഉദയനാപുരം ഉഷാനിവാസില്‍ വി.മുരളീധരന്റെയും വിമലയുടെയും ഏക മകളാണ് വിജയലക്ഷ്മി. ശാസ്ത്രീയസംഗീതം, ഗായത്രീ വീണ എന്നിവയില്‍ പ്രഗാല്‍ഭ്യം തെളിയിച്ചാണ് വിജയലക്ഷ്മി സംഗീതത്തിന്റെ പടവുകള്‍ കയറിയത്. 'സെല്ലുലോയിഡ്' എന്ന മലയാള സിനിമയിലെ 'കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍ പാട്ടും മൂളി വന്ന വൈക്കത്തിന്റെ വാനമ്പാടിക്ക് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലൂടെ ഇന്‍ഡ്യ ഒട്ടാകെ ആരാധക വൃന്ദത്തെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.