Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തീരപ്രദേശങ്ങളില്‍ അപകടത്തില്‍പെടുന്നവരെ അതിവേഗത്തില്‍ രക്ഷപ്പെടുത്താന്‍ ജല ആംബുലന്‍സ് വൈക്കത്ത്.
07/09/2018
വൈക്കത്ത് പ്രവര്‍ത്തനം തുടങ്ങിയ ജലഗതാഗത വകുപ്പിന്റെ ജല ആംബുലന്‍സ്.

വൈക്കം: തീരപ്രദേശങ്ങളില്‍ അപകടത്തില്‍പെടുന്നവരെ അതിവേഗത്തില്‍ രക്ഷപ്പെടുത്താന്‍ ജല ആംബുലന്‍സ് വൈക്കത്ത്. ജലഗതാഗത വകുപ്പിന്റെ നിരവധി സജ്ജീകരണങ്ങളോടെയുള്ള 'റസ്‌ക്യു ആന്റ് ഡൈവ്' എന്നു പേരുള്ള ജല ആംബുലന്‍സാണ് വൈക്കത്ത് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും വൈക്കത്തിന്റെ തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഇനി ആംബുലന്‍സിന്റെ സഹായം ലഭ്യമാകും. ജില്ലയില്‍ ആദ്യമായാണ് ജല ആംബുലന്‌സിന്റെ സേവനം ലഭിക്കുന്നത്. സംസ്ഥാനത്ത് അഞ്ചു ജല ആംബുലന്‍സ് ആണുള്ളത്. ആലപ്പുഴ എറണാകുളം, കൊല്ലം ജില്ലകളിലാണ് മറ്റു ജല ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നത്. ജല ഗതാഗത വകുപ്പാണ് ജല ആബുലന്‍സ് പ്രവര്‍ത്തിക്കുന്നത്. മൂന്നു ജോലിക്കാരാണ് ജല ആംബുലന്‍സിലുള്ളത്. ജോലിക്കാര്‍ക്ക് ഫസ്റ്റ് എയ്ഡ് ട്രെയിനിങും നല്‍കിയിട്ടുണ്ട്. പതിനാറു യാത്രക്കാരെയും ഈ ബോട്ടില്‍ കയറ്റാം. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഓക്‌സിജന്‍ സിലണ്ടര്‍, സ്ട്രച്ചര്‍, ഫസ്റ്റ് എയ്ഡ് ബോക്‌സ് എന്നിവ ജല ആംബുലന്‍സിലുണ്ട്.