Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക സമ്മേളനം നടത്തി
06/09/2018

വൈക്കം: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ വൈക്കം യൂണിറ്റ് വാര്‍ഷിക സമ്മേളനം തെക്കേനട അമൃത ടൂറിസ്റ്റ് ഹോമില്‍ നടന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂണിറ്റ് അംഗങ്ങളുടേതായി പരമാവധി തുക നല്‍കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് വിജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സി.എം ദാസപ്പന്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ജി.രാമചന്ദ്രന്‍ കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സോമനാഥന്‍ നായര്‍, ജോയിന്റ് സെക്രട്ടറി സി.ടി കുര്യാക്കോസ്, എ.സൈനുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.