Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രളയക്കെടുതിയില്‍ വെള്ളൂര്‍ പഞ്ചായത്തിലെ മേവെള്ളൂര്‍ മേഖലയില്‍ വ്യാപക കൃഷിനാശം.
05/09/2018
വെള്ളം കയറി നശിച്ച മേവെള്ളൂര്‍ തോട്ടത്തില്‍ കുര്യാക്കോസിന്റെ ഏത്തവാഴ തോട്ടം.

വൈക്കം: പ്രളയക്കെടുതിയില്‍ വെള്ളൂര്‍ പഞ്ചായത്തിലെ മേവെള്ളൂര്‍ മേഖലയില്‍ വ്യാപക കൃഷിനാശം. ഈ ഭാഗത്തുള്ള ജാതി, വാഴ, ഇഞ്ചി, മഞ്ഞള്‍, കപ്പ കര്‍ഷകരെല്ലാം തകര്‍ന്നടിഞ്ഞു. പച്ചക്കറികളും വെള്ളത്തില്‍ ഒലിച്ചുപോയി. തോട്ടത്തില്‍ കുര്യാക്കോസും ഭാര്യ ആന്‍സിയും പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ വാഴ കൃഷി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോയി. കുലച്ചുനിന്ന ഏകദേശം 2500ഓളം ഏത്തവാഴകളാണ് വെള്ളം കയറിയതിനെ തുടര്‍ന്ന് ചീഞ്ഞുപോയത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇവര്‍ക്ക് ഉണ്ടായിരിക്കുന്നത്. കൃഷി വകുപ്പ് അധികാരികള്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തി വരുകയാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 1500ലധികം റബ്ബര്‍ മരങ്ങളും അതിലേറെ ഫലവൃക്ഷങ്ങളും നിലംപൊത്തിയിട്ടുണ്ട്. പഞ്ചായത്തിലെ തോന്നല്ലൂര്‍, വരിക്കാംകുന്ന്, വടകര, സ്രാംകുഴി, പയ്യപ്പള്ളി ഭാഗങ്ങളിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നാശനഷ്ടങ്ങളുടെ കണക്ക് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല.