Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കപ്രയാര്‍ മേഖലയിലെ പതിനഞ്ചിലധികം വീടുകള്‍ക്ക് വിള്ളല്‍
05/09/2018
പ്രളയക്കെടുതിയില്‍ തകര്‍ന്ന വൈക്കപ്രയാര്‍ മണപ്പള്ളി തുരുത്തേല്‍ ഗോപിയുടെ വീട്.

വൈക്കം: കനത്ത മഴയില്‍ മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് കുതിച്ചെത്തിയ വെള്ളത്തില്‍ ഉദയനാപുരം പഞ്ചായത്തില്‍ വൈക്കപ്രയാര്‍ മേഖലയിലെ പതിനഞ്ചിലധികം വീടുകള്‍ക്ക് വിള്ളലുകളുണ്ടായി. ഇതില്‍ ആറിലധികം വീടുകള്‍ വാസയോഗ്യമല്ലാതായി. പുഴയോരത്തുള്ള ഓടുമേഞ്ഞ വീടുകള്‍ക്കാണ് നാശനഷ്ടങ്ങളേറെയും സംഭവിച്ചത്. വൈക്കപ്രയാര്‍ മണപ്പള്ളി തുരുത്തേല്‍ ഗോപിയുടെയും രമയുടെയും വീട് പൂര്‍ണമായും വാസയോഗ്യമല്ലാതായി തീര്‍ന്നു. ഭിത്തികളിലെല്ലാം വിള്ളല്‍ രൂപപ്പെടുകയും അടിത്തറ താഴേക്ക് ഇടിഞ്ഞു താഴുകയും ചെയ്തു. ഏതുനിമിഷവും നിലംപതിക്കാവുന്ന വീട്ടില്‍ ആശങ്കയോടെയാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്. മേല്‍ക്കൂര തകര്‍ന്ന വീട്ടില്‍ പടുത വലിച്ചുകെട്ടിയാണ് ഇവര്‍ അന്തിയുറങ്ങുന്നത്. സര്‍ക്കാര്‍ സഹായങ്ങളെ ഉറ്റുനോക്കിയാണ് ഇവര്‍ മുന്നോട്ടുനീങ്ങുന്നത്.