Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദുരിതാശ്വാസ സഹായം വിതരണം ചെയ്തു.
05/09/2018
വടയാര്‍ ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ നടത്തിയ ദുരിതാശ്വാസ സഹായം വിതരണം ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി സംസ്ഥാന വൈസ് ചെയര്‍മാന്‍ അഡ്വ. സുനില്‍ സി.കുര്യന്‍ നിര്‍വഹിക്കുന്നു.

വൈക്കം: പ്രളയബാധിതമായ വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂളിലെ ക്ലേശമനുഭവിക്കന്ന കുട്ടികള്‍ക്ക് ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ചിന്റെയും ജൂനിയര്‍ റെഡ്‌ക്രോസ് റവന്യു ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം വിതരണം ചെയ്തു. ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി സംസ്ഥാന വൈസ് ചെയര്‍മാന്‍ അഡ്വ. സുനില്‍ സി.കുര്യന്‍ സഹായവിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ ബാഞ്ച് ട്രഷറര്‍ ജോബി തോമസ്, ജൂനിയര്‍ റെഡ്‌ക്രോസ് റവന്യു ജില്ലാ സെക്രട്ടറി ബിനു കെ.പവിത്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എന്‍ സന്തോഷ്, പി.ടി.എ പ്രസിഡന്റ് പി.ആര്‍ അശോകന്‍, ഓഡിറ്റര്‍ സാജുമോന്‍, സ്റ്റാഫ് സെക്രട്ടറി എല്‍സിറ്റ് സ്‌കറിയ, സി.ടി കാഞ്ചന, അനു ഡി.രാജ്, എം.സി മറിയമ്മ, ജീവന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.