Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ മെഡിക്കല്‍ ക്യാമ്പും സൗജന്യ കിറ്റ് വിതരണവും
05/09/2018

വൈക്കം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈക്കം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒന്‍പതിന് സൗജന്യ മെഡിക്കല്‍ ക്യാമ്പും സൗജന്യ കിറ്റ് വിതരണവും നടത്തും. വൈക്കപ്രയാര്‍ തോട്ടാറമിറ്റം എസ്.എന്‍ എല്‍.പി സ്‌കൂളില്‍ വെച്ച് നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 9.30ന് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.കെ ലൂക്ക് നിര്‍വഹിക്കും. വൈക്കം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് രാജു എളമ്പാശ്ശേരില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആഹാരസാധനങ്ങളും വസ്ത്രങ്ങളുമടങ്ങിയ സൗജന്യ കിറ്റ് വിതരണം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ നിര്‍വഹിക്കും. റോട്ടറി അസി. ഗവര്‍ണര്‍ സുരേഷ് കാട്ടുമന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, സുരേഷ് ബാബു, ദിവാകരന്‍, ശ്രീധരന്‍ നെര്യാനത്ത്, ഐജു നീരാക്കല്‍, സെബാസ്റ്റ്യന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിക്കും.