Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടിശ്ശിക തുക ചെക്കുകളായി വിതരണം ചെയ്യുന്നു.
06/02/2016

പോസ്റ്റ് ഓഫീസ് വഴി പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഗുണഭോക്താക്കള്‍ക്ക് 2015 സെപ്‌ററംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കുടിശ്ശിക തുക ചെക്കുകളായി വിതരണം ചെയ്യുന്നു. പഞ്ചായത്തിലെ ഒന്ന്, നാല് 12 വാര്‍ഡുകാര്‍ക്ക് ഒന്‍പതിന് പഞ്ചായത്ത് ഓഫീസിലും, 10, 11, 13 വാര്‍ഡുകാര്‍ക്ക് ചേരകുളങ്ങര എന്‍.എസ്.എസ് ഹാളിലും, രണ്ട്, മൂന്ന് അഞ്ച് വാര്‍ഡിലുള്ളവര്‍ക്ക് 11ന് വെച്ചൂര്‍ ഹിന്ദിപ്രേമി മണ്ഡലത്തിലും, ആറ്, ഏഴ്, എട്ട്, ഒന്‍പത് വാര്‍ഡില്‍പ്പെട്ടവര്‍ക്ക് 12ന് ശാസ്തക്കുളം എസ്.എന്‍.ഡി.പി ഹാളിലുമാണ് ചെക്കുകള്‍ വിതരണം ചെയ്യുന്നത്. ഗുണഭോക്താക്കള്‍ പെന്‍ഷന്‍ സ്ലിപ്പ്, ആധാര്‍ കാര്‍ഡ്/ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, പോസ്റ്റ് ഓഫീസ് പാസ്ബുക്ക് എന്നിവ സഹിതം രാവിലെ 10.30നും ഉച്ചകഴിഞ്ഞ് 3.30നും ഇടയിലുള്ള സമയത്ത് ക്യാമ്പില്‍ ഹാജരായി ചെക്ക് വാങ്ങണം. ബാങ്ക് അക്കൗണ്ട്, മണി ഓര്‍ഡര്‍ മുഖേന പെന്‍ഷന്‍ കൈപ്പററുന്നവര്‍ ഹാജരാകേണ്ടതില്ല. ചെക്കുകള്‍ ബാങ്ക് അക്കൗണ്ടിലൂടെ മൂന്ന് മാസത്തിനകം മാററിയെടുക്കണമെന്നും. അല്ലാത്തവര്‍ക്ക് പുതിയ ചെക്കുകള്‍ അനുവദിക്കുകയില്ലെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.