Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനായി പണക്കിഴിയുമായി അതുല്‍ കൃഷ്ണ
03/09/2018
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനായി പണക്കിഴിയുമായെത്തിയ അതുല്‍ കൃഷ്ണ

വൈക്കം: അക്കരപ്പാടം ഗവണ്‍മെന്റ് യൂ.പി സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന അതുല്‍കൃഷ്ണ പണക്കിഴിയുമായാണ് ഇന്ന് സ്‌കൂളില്‍ എത്തിയത്. തനിക്ക് സൈക്കിള്‍ വാങ്ങുന്നതിനുവേണ്ടി കുടുക്കയില്‍ നിക്ഷേപിച്ച തുകയുമായി കുഞ്ഞാപ്പു എന്നു വിളിക്കുന്ന അതുല്‍കൃഷ്ണ രാവിലെ തന്നെ സ്‌കൂളില്‍ എത്തിയിരുന്നു. സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് പണക്കിഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനുവേണ്ടി സ്‌കൂള്‍ എച്ച് എമ്മിനെ ഏല്‍പ്പിച്ചു. അക്കരപ്പാടം കോണിപ്പറമ്പില്‍ വീട്ടില്‍ സനോജിന്റെയും രാജിയുടെയും മകനായ അതുല്‍കൃഷ്ണ ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. കഴിഞ്ഞ ദിവസം സ്‌കൂളിലെ ഒരു ചേച്ചി കുടുക്കയില്‍ പണം നിക്ഷേപിച്ചത് ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തതാണ് അതുലിന് പ്രേരണയായത്. സ്‌കൂളിലെ എല്ലാ കുട്ടികളും വിവിധ പഠനോപകരണങ്ങളും ദുരിതം അനുഭവിക്കുന്ന കുട്ടികള്‍ക്ക് കൊടുക്കുന്നതിനു വേണ്ടി കൊണ്ടു വന്നു.