Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒരു ദിവസത്തെ കളക്ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
03/09/2018
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം വൈക്കം യൂണിറ്റിന്റെ മുഴുവന്‍ ബസുകളുടെയും ഒരു ദിവസത്തെ കളക്ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന ബസ് സര്‍വ്വീസ്്്്് ് ജോയിന്റ് ആര്‍. ഡി. ഒ. ജെബി ചെറിയാന്‍ ഫ്ഌഗ് ഓഫ്് ചെയ്യുന്നു.

വൈക്കം: കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച സര്‍വ്വീസ് നടത്തിയ മുഴുവന്‍ ബസുകളുടെയും ഒരു ദിവസത്തെ കളക്ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. നിലവില്‍ ബസ് ഉടമകള്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഒരു കൈത്താങ്ങേകുവാനാണ് ഒരു ദിവസത്തെ കളക്ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതെന്ന് പ്രസിഡന്റ് ജോസഫ് ഇടത്തിലും, സെക്രട്ടറി വിനൂപ് വിശ്വവും പറഞ്ഞു. ദളവാക്കുളം ബസ് സ്റ്റാന്റില്‍ ജോയിന്റ് ആര്‍.ഡി.ഒ. ജെബി ചെറിയാന്‍ സര്‍വ്വീസ് ഫ്ഌഗ് ഓഫ് ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.ശശിധരന്‍, യൂണിറ്റ് പ്രസിഡന്റ് ജോസഫ് ഇടത്തില്‍, ബിനൂപ് വിശ്വം, സി.ശിവപ്രസാദ്, പി.ഡി.ജോസഫ്, ജോര്‍ജ്ജ് ജോണ്‍, അനില്‍ സണ്ണി എന്നിവര്‍ നേതൃത്വം നല്കി.