Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൃപ്തി ടോണ്‍സ് മില്‍ക്ക് വിതരണം ചെയ്തു.
03/09/2018
പ്രളയക്കെടുതിയുടെ ഭാഗമായി ക്ഷീര വികസന വകുപ്പ്്് ഗവണ്‍മെന്റ് ഗേള്‍സ് എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന തൃപ്തി ടോണ്‍സ് മില്‍ക്ക് പായ്ക്കറ്റുകളുടെ വിതരണം വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രളയക്കെടുതിയുടെ ഭാഗമായി ക്ഷീര വികസന വകുപ്പ് വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് എല്‍.പി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ രണ്ട് കൂട് തൃപ്തി ടോണ്‍സ് മില്‍ക്ക് വിതരണം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന ഓഫീസര്‍ കെ.മനോഹരന്‍ പദ്ധതി വിശദീകരിച്ചു. പാല്‍ വിതരണം വാര്‍ഡ് മെമ്പര്‍ ഡി.രഞ്ജിത്ത് കുമാര്‍ നടത്തി. എ.ഇ.ഒ. പി.കെ.ഹരിദാസ്, എച്ച്.എം.ജയചന്ത്, പി.ആര്‍. സുനിമോള്‍, സോണി ഈറ്റയ്ക്കല്‍, ജോമോന്‍ ജോസഫ്, പി.ഹരിദാസ്, കെ.രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.