Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
03/09/2018
പൂത്തോട്ട എസ്.എന്‍.ഡി.പി ശാഖായോഗം, യൂത്ത് മൂവ്‌മെന്റ്, എസ്.എസ് കോളേജ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രക്തദാന ക്യാമ്പ്.

വൈക്കം: പ്രളയത്തിനുശേഷം ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളുടെ പ്രവര്‍ത്തനം നിലച്ച സാഹചര്യത്തില്‍ ആവശ്യമായ രക്തം ശേഖരിക്കാന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എസ്.എന്‍.ഡി.പി യോഗം 1103-ാം നമ്പര്‍ പൂത്തോട്ട ശാഖ, യൂത്ത് മൂവ്‌മെന്റ്, എസ്.എസ് കോളേജ്, പൂത്തോട്ട എന്‍.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എസ്.എസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബി.പത്മനാഭപിള്ള ഉദ്ഘാടനം ചെയ്തു. എസ്.എന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സെക്രട്ടറി ഡി.ജയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് എം.എസ് സുമേഷ്, കെ.എന്‍.ശ്രീകാന്ത്, ടി.എസ് പ്രവീണ്‍, കെ.വി സവിന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ് കോളേജിലെ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ രക്തദാനം നടത്തി.