Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂളിനും നാടിനും മാതൃകയായി അദ്വൈത ഷാജി
01/09/2018
അദ്വൈത ഷാജി നാണയതുട്ടുകള്‍ നിക്ഷേപിച്ച കുടുക്ക സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നടേശനെ ഏല്‍പ്പിക്കുന്നു.

വൈക്കം: അക്കരപ്പാടം ഗവണ്‍മെന്റ് യൂ.പി സ്‌കൂളിലെ അദ്വൈത ഷാജി സ്‌കൂളിനും നാടിനും മാതൃകയാകുന്നു. തന്റെ കുടുക്കയില്‍ സ്വരൂപിച്ച 1260 രൂപ പ്രളയബാധിതരെ സഹായിക്കാന്‍ ഈ കൊച്ചുകൂട്ടുകാരി സ്‌കൂള്‍ എച്ച്.എമ്മിനെ ഏല്‍പ്പിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി അച്ഛനും അമ്മയും മറ്റു ബന്ധുക്കളും നല്‍കിയ ചെറിയ നാണയതുട്ടുകള്‍ അദ്വൈത തന്റെ കുടുക്കയില്‍ നിക്ഷേപിച്ചിരുന്നു. ഒരു സ്വര്‍ണ്ണ വള വാങ്ങണം എന്ന മോഹത്തോടെയാണ് പണം സ്വരൂക്കൂട്ടിയത്. രാവിലെ അസംബ്ലിയില്‍ കുടുക്കയുമായെത്തിയ അദ്വൈത അത് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നടേശനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് കുടുക്ക പൊട്ടിച്ച് എണ്ണി നോക്കിയപ്പോള്‍ 1260 രൂപ ഉണ്ടായിരുന്നു. സ്വര്‍ണ്ണവള എന്ന മോഹം ഉപേക്ഷിച്ച് ദുരിതബാധിതരെ സഹായിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ് അദ്വൈത സ്വരൂക്കൂട്ടിയ രൂപ.