Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പലവ്യഞ്ജനക്കിറ്റ് വിതരണവും, സൗജന്യ ആയുര്‍വേദ ക്യാമ്പും
01/09/2018
ആര്‍ട്ട് ഓഫ് ലിവിംഗ് വൈക്കം ശാഖ സന്തോഷത്തിനൊരു കൈത്താങ്ങ് പദ്ധതിയില്‍പ്പെടുത്തി ദുരിത ബാധിതര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നു.

വൈക്കം: ആര്‍ട്ട് ഓഫ് ലിവിംഗ് വൈക്കം ശാഖ നടപ്പാക്കുന്ന സന്തോഷത്തിനൊരു കൈത്താങ്ങ് പദ്ധതിയില്‍പ്പെടുത്തി പ്രളയ ബാധിതര്‍ക്ക് അരിയും പലവ്യഞ്ജനക്കിറ്റ് വിതരണവും, സൗജന്യ ആയുര്‍വേദ ക്യാമ്പും നടത്തി. പട്ടാര്യസമാജം ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സെക്രട്ടറി ഡോ. സുദര്‍ശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആര്‍ട്ട് ഓഫ് ലിവിംഗ് അദ്ധ്യാപിക ഉഷാനായര്‍ അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍, വല്‍സ വിജയന്‍, ശ്യമള, വി.ആര്‍.ബി. നായര്‍, ടി.ആര്‍. രാമന്‍, ദേവദാസ്, ഹരി, സുമ രാജേന്ദ്രന്‍, പുഷ്പലതാ, ഡോ. ലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.