Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷി മാത്രം തൊഴില്‍മേഖലയുള്ള വെച്ചൂരില്‍ വെള്ളപ്പൊക്കത്തില്‍ വന്‍ കൃഷിനാശം.
01/09/2018

വൈക്കം: കൃഷി മാത്രം തൊഴില്‍മേഖലയുള്ള വെച്ചൂരില്‍ വെള്ളപ്പൊക്കത്തില്‍ വന്‍ കൃഷിനാശം. 3500-റോളം ഏക്കര്‍ നെല്‍കൃഷിയും മറ്റ് അനുബന്ധ കൃഷിയും നശിച്ചു. നെല്‍ക്കൃഷി മേഖലയില്‍ മാത്രം 20 കോടി രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു. അടിയന്തിരമായി മൂപ്പ് കുറഞ്ഞ നെല്‍വിത്ത് ലഭ്യമാക്കുകയും അടിസ്ഥാന സൗകര്യങ്ങളില്‍ വന്ന നഷ്ടങ്ങള്‍, പുറംബണ്ട് മോട്ടോറുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ സമയബന്ധിതമായി പുനര്‍നിര്‍മ്മിക്കുകയും കാര്‍ഷിക വായ്പ പുതിയവ അനുവദിക്കുകയും, നഷ്ടപ്പെട്ട കൃഷിക്ക് സബ്‌സിഡികള്‍ നല്‍കുകയും, പമ്പിങ് ലേലം നടത്താതെ വിരിപ്പ് കൃഷിയുടെ തുടര്‍ച്ചയായി തന്നെ പമ്പിങ്് നടത്താന്‍ അനുവദിക്കുകയും, പമ്പിങ്ങ് സബ്‌സിഡി കുടിശ്ശിഖ തീര്‍ത്ത് നല്‍കുകയും ചെയ്താല്‍ കന്നിമാസത്തില്‍ വിതച്ച് ജനുവരി ആദ്യം വിളവെടുക്കുന്ന കൃഷി ചെയ്യാന്‍ കര്‍ഷകര്‍ തയ്യാറാവുമെന്ന് കര്‍ഷക കോഡിനേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. റ്റി.ഒ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സുരേഷ് കുമാര്‍, കെ.ബി പുഷ്‌കരന്‍, ബാബു ഉമ്മര്‍, മനോജ്.ജി, ശശി മറ്റം, പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.