Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ സപ്ലൈ ഓഫീസില്‍ നിന്നും ലഭിക്കും
01/09/2018

വൈക്കം: വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് വൈക്കം താലൂക്കിലെ എല്ലാ കാര്‍ഡുടമകള്‍ക്കും പതിവ് വിഹിതത്തിനും പുറമേ 5 കിലോ അരി സൗജന്യമായി റേഷന്‍ കടകളില്‍ നിന്നും ലഭിക്കുന്നതാണ്. കൂടാതെ പ്രളയത്തില്‍ റേഷന്‍ കാര്‍ഡ് നഷ്ടമായവര്‍ക്കും ഉപയോഗശൂന്യമായവര്‍ക്കും ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ സപ്ലൈ ഓഫീസില്‍ നിന്നും നല്‍കുന്നു. അപേക്ഷാഫോറം സപ്ലൈ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. ഉപയോഗശൂന്യമായ കാര്‍ഡുകള്‍ കൈവശം ഉള്ളവര്‍ അതും അപേക്ഷയ്‌ക്കൊപ്പം നല്‍കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.