കിണറുകളിലെ ജലം പരിശോധിക്കാം
01/09/2018
വൈക്കം: വാട്ടര്‍ അതോറിറ്റി വൈക്കം ഓഫീസിലെ ജല പരിശോധനാ ലാബില്‍ കിണറുകളിലെ ജലം പരിശോധിക്കാം. പൊതുജനങ്ങള്‍ക്കായി ഫിസിക്കല്‍, കെമിക്കല്‍, ബാക്ടീരിയോളജി എന്നീ പരിശോധനകളാണ് തികച്ചും സൗജന്യമായി വാട്ടര്‍ അതോറിറ്റിയുടെ വൈക്കം ഉള്‍പ്പെടെയുള്ള തെരഞ്ഞെടുത്ത ഓഫീസുകളില്‍ നടത്തുന്നത്. ഫിസിക്കല്‍, കെമിക്കല്‍ ടെസ്റ്റ് ചെയ്യാന്‍ വൃത്തിയാക്കിയ ഒരു ലിറ്റര്‍ ക്യാനിലും, ബാക്ടീരിയോളജി ടെസ്റ്റിനായി സ്റ്റെറിലൈസ് ചെയ്ത ബോട്ടിലിലും വെള്ളം നല്‍കണം. സ്റ്റെറിലൈസ് ചെയ്ത ബോട്ടില്‍ (100 മി.ലി) മെഡിക്കല്‍ ഷോപ്പില്‍ ലഭിക്കും.