Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു
31/08/2018
റോട്ടറി കൊച്ചിന്‍ കോസ്‌മോസും വൈക്കം ജെ.സി.ഐയും ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയിലേക്ക് നല്‍കിയ ഭക്ഷ്യധാന്യക്കിറ്റുകള്‍ ചെയര്‍മാന്‍ സി.സുരേഷ്‌കുമാറും, ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.

വൈക്കം: റോട്ടറി കൊച്ചിന്‍ കോസ്‌മോസും വൈക്കം ജെ.സി.ഐയും ചേര്‍ന്ന് വൈക്കത്ത് പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളില്‍ എട്ട് ലക്ഷം രൂപ ചെലവ് വരുന്ന 800 ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. 'ഗോ ബാക്ക് ടു ഹോം' പദ്ധതിയുടെ ഭാഗമായാണ് വിതരണം. സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയിലേക്ക് നല്‍കിയ കിറ്റുകള്‍ ചെയര്‍മാന്‍ സി.സുരേഷ്‌കുമാറും, ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും ചേര്‍ന്ന് ഏറ്റുവാങ്ങി. പുനര്‍ജീവനം ചെയര്‍മാന്‍ പി.ഷിബുറാം, കോഡിനേറ്റര്‍ സി.സുനില്‍കുമാര്‍, എ.എം. അംബാസ്, പ്രിന്‍സിപ്പല്‍മാരായ കെ.വി പ്രദീപ് കുമാര്‍, പി.ആര്‍.ബിജി, ഷാജി.ടി.കുരുവിള, പ്രിയാഭാസ്‌കര്‍, എന്‍.ബാബുരാജ്, ടി.ശ്രീനി എന്നിവര്‍ പങ്കെടുത്തു.