Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിറവി തിരുനാളും എട്ടുനോമ്പാചരണവും
31/08/2018

വൈക്കം: കുടവെച്ചൂര്‍ സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും സെപ്തംബര്‍ 1 മുതല്‍ 15 വരെ നടക്കും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങളില്ലാതെയാണ് തിരുനാള്‍ ആഘോഷം. തിരുനാളിന്റെ ചെലവുകള്‍ ഭാഗികമായി കുറച്ചുകൊണ്ട് ആ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് വികാരി. ഫാ. ജോയ് കണ്ണമ്പുഴ അറിയിച്ചു. നാളെ വൈകുന്നേരം അഞ്ചിന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് തിരുനാളിന് പതാക ഉയര്‍ത്തും. രണ്ടിന് വൈകുന്നേരം മേരീസംഗമവും, നാലിന് ഉച്ചക്ക് 12ന് ആരാധനയും നടത്തും. ആരാധനാ സമാപനത്തോടനുബന്ധിച്ചു നടക്കുന്ന ദിവ്യാകാരുണ്യ പ്രദക്ഷിണത്തിന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആറിനു വൈകുന്നേരം 5.30ന് പ്രസുദേന്തി വാഴ്ച, ഏഴിന് വൈകുന്നേരം അഞ്ചിന് വേസ്പര, പ്രദക്ഷിണം, തിരുനാള്‍ ദിനമായ എട്ടിന് രാവിലെ അഞ്ചിന് രാവിലെ അഞ്ചുമുതല്‍ വിശുദ്ധ കുര്‍ബാന, 10.30ന് തിരുനാള്‍ കുര്‍ബാന, ഉച്ചകഴിഞ്ഞ് 3.30ന് വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം എന്നിവയും നടക്കും. അന്നേദിവസം നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടാകും.