Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനമൈത്രി പോലീസ് ആദരിച്ചു.
30/08/2018
വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി വൈക്കം ജനമൈത്രി പോലീസിന്റെ ആദരം ഏറ്റുവാങ്ങിയ 21 രക്ഷാപ്രവര്‍ത്തകര്‍.

വൈക്കം: വെള്ളപ്പൊക്കത്തില്‍ നിലയില്ലാ കയങ്ങളില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയവര്‍ക്ക് രക്ഷയുടെ കവചവുമായെത്തി ജീവന്റെ തുരുത്തിലേക്ക് കൈപിടിച്ച് കയറ്റിയ സ്‌നേഹധനരായ 21 രക്ഷാപ്രവര്‍ത്തകരെ വൈക്കം ജനമൈത്രി പോലീസ് ആദരിച്ചു. കേരളത്തിന്റെ വിവിധ ദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന്റെ കുത്തൊഴുക്കില്‍പെട്ടുപോയ നൂറ് കണക്കിന് കുടുംബങ്ങളെയും, മലയിടുക്കുകളിലും മറ്റും കുടുങ്ങിപ്പോയവരെയും സാഹസിക പ്രവര്‍ത്തിയിലൂടെ രക്ഷപെടുത്തിയ കരങ്ങള്‍ക്ക് ശക്തിയേകുന്നതായിരുന്നു പോലീസിന്റെ ആദരവും അഭിനന്ദനങ്ങളും. ഡി.വൈ.എസ്.പി. കെ.സുബാഷ്്, സി.ഐ. എസ്.ബിനു, എസ്.ഐ. സി.ടി.സഞ്ജയ്, ജനമൈത്രി സി.ആര്‍.ഒ. കെ.വി. സന്തോഷ്് എന്നിവരുടെ നേതൃത്വത്തില്‍ പത്തനംതിട്ട, ചെങ്ങന്നൂര്‍ വൈക്കം, ആലുവ, അങ്കമാലി എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം ആസൂത്രണം ചെയ്തത്. വള്ളങ്ങളുമായെത്തിയ മല്‍സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിപ്പിച്ച ആദ്യ ആസൂത്രണമായിരുന്നു വൈക്കം പോലീസിന്റേത്. 12 വള്ളങ്ങള്‍, 11 ടിപ്പര്‍ ലോറികള്‍, 4 ജീപ്പുകള്‍, 2 ട്രാക്ടറുകള്‍ തുടങ്ങിയ സന്നാഹങ്ങളാണ് രക്ഷയുടെ കവചങ്ങളായി ഉപയോഗിച്ചത്. വെള്ളപ്പൊക്കം രൂക്ഷമായ ആഗസ്റ്റ് 15 മുതല്‍ 20 വരെയായിരുന്നു ഇവരുടെ സേവനം. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം എളുപ്പമാര്‍ഗ്ഗത്തില്‍ നടത്തിയത്. ദൗത്യം ലക്ഷ്യത്തിലെത്തിയ ആശ്വാസത്തില്‍ സ്വയരക്ഷപോലും മറന്ന് പ്രവര്‍ത്തിച്ച രക്ഷകരെ പോലീസ് നെഞ്ചോടുചേര്‍ത്ത് ആദരിക്കുകയായിരുന്നു. മൊമന്റോയും, പൊന്നാടയും, കൈനിറയെ സമ്മാനങ്ങളും നല്‍കിയാണ് ആദരിച്ചത്. ടി.കെ. ശശികുമാര്‍, പി.വി. സാബു, സന്തോഷ്്, ചിത്രന്‍, പ്രിന്‍സ്് കറുത്തേടന്‍, സോമന്‍, തിലകന്‍, ചന്ദ്രന്‍, മണിയപ്പന്‍, മനോജ്്, കെ.എസ്. ബോസ്്, മോനിച്ചന്‍, തോമസ്‌കുട്ടി, സുമിന്‍ രാജ്, വി.എം. മഹേഷ്, ടി.എ. ജബ്ബാര്‍, ഫയര്‍ഫോഴ്‌സ് ഓഫീസര്‍ ടി.ഷാജികുമാര്‍ എന്നിവരെയാണ് ആദരിച്ചത്. സ്റ്റേഷന്‍ വളപ്പില്‍ നടത്തിയ അനുമോദന സമ്മേളനം ഡി.വൈ.എസ്.പി. കെ.സുബാഷ് ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ബിനു അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ. സി.ടി. സഞ്ജയ്, കെ.വി.സന്തോഷ്്, മോഹന്‍ദാസ് വെച്ചൂര്‍, പി.എം. ആല്‍ബി എന്നിവര്‍ പ്രസംഗിച്ചു.