Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജീലാനി അനുസ്മരണവും ദിക്‌റ് ദുഅ മജ്‌ലിസും 11ന്
06/02/2016

ഇറുമ്പയം മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജീലാനി അനുസ്മരണവും ദിക്‌റ് ദുഅ മജ്‌ലിസും 11ന് വൈകുന്നേരം ഏഴിന് ജമാഅത്ത് അങ്കണത്തില്‍ നടക്കും. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മദനി ഉദ്ഘാടനം നിര്‍വഹിക്കും. ഇറുമ്പയം ജുമാമസ്ജിദ് ഇമാം സുലൈമാന്‍ ജൗഹരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അബ്ദുല്‍കരീം സഖാഫി മുഖ്യപ്രഭാഷണം നടത്തും. സ്വാന്തന വിതരണത്തിനും ദിക്‌റ് ദുആയ്ക്കും കുരിക്കുഴി തങ്ങള്‍ സയ്യിദ് സൈനുദ്ദീന്‍ ബുഖാരി അസ്സഖാഫി നേതൃത്വം നല്‍കും. വെള്ളൂര്‍ എച്ച്.എന്‍.എല്‍ മുദ്‌രിസ് ഉബൈദുല്ല സഖാഫി, ജമാഅത്ത് പ്രസിഡന്റ് പി.എം നിസാര്‍, എസ്.എസ്.എഫ് ഇറുമ്പയം യൂണിററ് സെക്രട്ടറി പി.ബി നൗഫല്‍ എന്നിവര്‍ പ്രസംഗിക്കും.