Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയ്ക്ക് കൈത്താങ്ങായി ആന്ധ്രയില്‍ നിന്ന് ഒരു ട്രക്ക് ഭക്ഷ്യധാന്യങ്ങള്‍
30/08/2018
അന്തരിച്ച മുന്‍നഗരസഭാ ചെയര്‍പേഴ്‌സണിന്റെ കൊച്ചുമകള്‍ അഡ്വ. തുഷാര സുനില്‍ വൈക്കം നഗരസഭയില്‍ എത്തിച്ച ഭക്ഷ്യധാന്യങ്ങള്‍

വൈക്കം: നഗരസഭയ്ക്ക് കൈത്താങ്ങായി ആന്ധ്രയില്‍ നിന്ന് ഒരു ട്രക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു. അന്തരിച്ച മുന്‍നഗരസഭാ ചെയര്‍പേഴ്‌സണ്‍ മേരി ജോര്‍ജ്ജിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ഡോ. ജാന്‍സി ജെയിംസിന്റെ മകളും ഹൈക്കോടതി പബ്ലിക്ക് പ്രോസിക്യൂട്ടറുമായ അഡ്വ. തുഷാര സുനിലിന്റെ നേതൃത്വത്തില്‍ അഭിഭാഷക സമൂഹത്തിന്റെ സഹായമായിട്ടാണ് ഒരു ട്രക്കു നിറയെ ഭക്ഷ്യധാന്യങ്ങള്‍ വൈക്കത്തെത്തിച്ചത്. പ്രളയദുരിതത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് ആന്ധ്രാപ്രദേശില്‍ നിന്നാണ് ട്രക്കു നിറയെ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചത്. നഗരസഭയില്‍ എത്തിച്ച സാധനങ്ങള്‍ നഗരസഭ ഏറ്റുവാങ്ങുകയായിരുന്നു. നാലര ടണ്ണോളം അരി, 400 ഭക്ഷ്യധാന്യക്കിറ്റുകള്‍, രണ്ടു ചാക്ക് പാല്‍പ്പൊടി, ബിസ്‌ക്കറ്റ് ബോക്‌സുകള്‍ തുടങ്ങിയ സാധനങ്ങളാണ് എത്തിച്ചത്. ഭക്ഷ്യധാന്യക്കിറ്റില്‍ നിത്യോപയോഗ സാധനങ്ങളായ അരി, പഞ്ചസാര, പയര്‍, കടല, ബിരിയാണി അരി, ഗരം മസാല, സാമ്പാര്‍പൊടി, തിരി, തീപ്പെട്ടി, ബിസ്‌ക്കറ്റ് തുടങ്ങിയ സാധനങ്ങളാണ് ഉള്ളത്. നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും തുല്യമായി ഭക്ഷ്യധാന്യങ്ങള്‍ വീതം വച്ചു നല്‍കി.