Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനറല്‍ ബോഡിയോഗം ചേര്‍ന്നു
29/08/2018

വൈക്കം: ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ഇന്‍ഡ്യ (ആക്മി) ജനറല്‍ ബോഡിയോഗം വൈക്കം ഗാന്ധി മന്ദിര്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. മുന്‍ കേന്ദ്രമന്ത്രി അഡ്വ. പി.സി തോമസ്സിനെ രക്ഷാധികാരിയായി തിരഞ്ഞെടുത്തു. മോഹിനിയാട്ടം നര്‍ത്തകിയും നൃത്താദ്ധ്യാപികയുമായ ശ്രീദേവി രാജന്‍, ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കലാവിഭാഗം മുന്‍മേധാവിയും സംഗീതജ്ഞയുമായ ഡോ. മാലിനി ഹരിഹരന്‍ എന്നിവരെ ഉപദേശകസമിതി അംഗങ്ങളായും ഡോ.ഗ്രേസ് മാത്യൂവിനെ പ്രസിഡന്റായും കലാദര്‍പ്പണം രവീന്ദ്രനാഥിനെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. പ്രൊഫ പി.നാരായണന്‍, പ്രൊഫ. എ.ശാന്ത എന്നിവരെ വൈസ് പ്രസിഡന്റുമാരായും ജോസ് ടി ജോര്‍ജ്ജിനെ സെക്രട്ടറിയായും ഭരതാഞ്ജലി മധുസൂതനനെ (കോഴിക്കോട്) ഉത്തരമേഖലാ സെക്രട്ടറിയായും കലാമണ്ഡലം മാലിനി എസ് നായരെ (കൊല്ലം) ദക്ഷിണ മേഖലാ സെക്രട്ടറിയായും പയസ് സെബാസ്റ്റ്യനെ ട്രഷററായും തിരഞ്ഞെടുത്തു. നന്തന്‍കോട് വിനയചന്ദ്രന്‍ (തിരുവനന്തപുരം), ശ്രീഹരി എസ് നായര്‍ (കൊല്ലം), പ്രൊഫ. ലേഖാ തങ്കച്ചി (പത്തനംതിട്ട), വയലാര്‍ പി.രാധാകൃഷ്ണന്‍ (ആലപ്പുഴ), പെണ്ണമ്മ ജോണി (കോട്ടയം), കലാമണ്ഡലം ചന്ദ്രശേഖരന്‍ (കുടമാളൂര്‍), കെ.ലളിത (എറണാകുളം), കലാമണ്ഡലം പ്രേമലത (പാലക്കാട്), വി.പത്മനാഭന്‍ മാസ്റ്റര്‍ (മലപ്പുറം), മനോജ് മാനന്തവാടി (വയനാട്), രമണിശ്രീ (കാസര്‍കോട്), എം.പി ചന്ദ്രശേഖര കൈമള്‍ (കടുത്തുരുത്തി), ജേക്കബ് കുരിയാക്കോസ്, രാധാ ജി നായര്‍, അഡ്വ. പി.എസ് നന്ദനന്‍, അജി തൈലംപറമ്പില്‍, ശോഭനാ രാമചന്ദ്രന്‍, കോമളം നായര്‍, ഉഷ അനില്‍ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.