Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലിത്തീറ്റയും അരിയും നല്‍കി
29/08/2018
വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന വൈക്കത്തെ കര്‍ഷകര്‍ക്ക് കിസാന്‍ സഭ പാലാ മണ്ഡലം കമ്മിറ്റി നല്‍കിയ അരിയും കാലിത്തീറ്റയും മണ്ഡലം സെക്രട്ടറി കെ.എസ് അജയനില്‍ നിന്നും സി.കെ. ആശ എം.എല്‍.എ ഏറ്റുവാങ്ങുന്നു.

വൈക്കം: പ്രളയക്കെടുതി മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് കിസാന്‍ സഭ പാലാ മണ്ഡലം കമ്മിറ്റി ശേഖരിച്ച കാലിത്തീറ്റയും അരിയും പാലാ മണ്ഡലം സെക്രട്ടറി കെ.എസ്. അജയന്‍ സി.കെ. ആശ എം.എല്‍.എയ്ക്കു കൈമാറി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍, കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ.എം.ദാസപ്പന്‍, ബാബു കെ.ജോര്‍ജ്ജ്, എം.ഡി.ബാബുരാജ്, കെ.എസ്.മാധവന്‍, വി.ആര്‍. ശശികുമാര്‍, എം. കെ. ഭാസ്‌കരന്‍, കെ.എസ്. മോഹനന്‍, സോമവര്‍മ്മ രാജ, കെ.കെ.ചന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.