ഓണാഘോഷ പരിപാടികള്‍ക്കായി കരുതി വച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കി.
29/08/2018
കാലാക്കല്‍ റസിഡന്റ്സ് അസോസിയേഷന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ തുക പ്രസിഡന്റ് എസ്.രാധാകൃഷ്ണന് ചെയര്മാന് പി.ശശിധരന് കൈമാറുന്നു.
വൈക്കം: കാലാക്കല്‍ റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് ഓണാഘോഷ പരിപാടികള്‍ക്കായി കരുതി വച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. പ്രസിഡന്റ് എസ്.രാധാകൃഷ്ണന് നഗരസഭാ ചെയര്മാന് പി.ശശിധരന് തുക കൈമാറി. കൗണ്‍സിലര്‍ ബിജു വി.കണ്ണേഴന്‍, അഡ്വ. കെ.പി.റോയി, സുധാകരന് കാലാക്കല്‍, രമേശന്, ശ്രീധര ബാബു, ശിവന്‍കുട്ടി, ഉഷ, ജനാര്ദ്ദനന്, എന്നിവര്‍ പങ്കെടുത്തു.