Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പണം വെച്ചു ചീട്ടുകളിച്ച സംഘം പിടിയില്‍
28/08/2018

വൈക്കം: ടി.വി പുരത്ത് വീടുകള്‍ കേന്ദ്രീകരിച്ച് പണംവെച്ചു ചീട്ടുകളി നടത്തിവന്നിരുന്ന പതിനാറംഗ സംഘത്തെ വൈക്കം ഷാഡോ പോലീസ് പിടികൂടി. കണ്ണുകെട്ടുശ്ശേരി കറുത്തേടത്ത് വീട്ടില്‍ സഹദേവന്റെ വീട് കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയിരുന്ന കിടപ്പുറത്ത് രാമചന്ദ്രന്‍, പഞ്ഞിത്തറ രാജീവ്, പണിക്കവീട്ടില്‍ മനോജ്, പത്തുമുറി വീട്ടില്‍ രാമചന്ദ്രന്‍, കറുത്തേടത്ത് സതീശന്‍, കറുത്തേടത്ത് സഹദേവന്‍ എന്നിവരെയും ടി.വി പുരത്ത് രാത്രി നടത്തിയ റെയ്ഡില്‍ കൊരക്കാട്ട് ഷാജിയുടെ വീട്ടില്‍ പണയംവെച്ച് ചീട്ടുകളി നടത്തിവന്നിരുന്ന കരിയില്‍ചിറ ബാബു, മാന്തോളില്‍ രാജു, കുയിലുംതറ പ്രദീപ്, ഗൗരീശങ്കരത്തില്‍ രവീന്ദ്രന്‍, ഇട്ടിയാന്‍ചിറ ഗിരീഷ്ബാബു, പുത്തന്‍പുരയില്‍ പ്രസാദ്, മുട്ടത്തുരി സാബു, വാതല്ലൂര്‍ അജയന്‍, കോര്‍ക്കാട്ട് സുമേഷ്, ഷാജി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരു സംഘങ്ങളില്‍ നിന്നുമായി 37000 രൂപയും പിടിച്ചെടുത്തു. വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ സഞ്ജയ്, ഷാഡോ പോലീസ് എ.എസ്.ഐമാരായ കെ.നാസര്‍, പി.കെ ജോളി, എം.എല്‍ വിജയപ്രസാദ്, സി.പി.ഒമാരായ എ.അനൂപ്, കെ.കെ സജീവ്, എ.മനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.