Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
28/08/2018

വൈക്കം: പ്രളയക്കെടുതിയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നഗരസഭാതലത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തിന് വേഗത കൂട്ടാന്‍ കൈയ്യും മെയ്യും മറന്ന് ജനങ്ങള്‍ ഒത്തുകൂടി. ജനമൈത്രി പോലീസ്, നഗരസഭാ ജീവനക്കാര്‍, ഫയര്‍ഫോഴ്‌സ്, വിദ്യാര്‍ത്ഥികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സ്റ്റുഡന്റ്‌സ് പോലീസ് എന്നീ വിഭാഗങ്ങള്‍ ശുചീകരണത്തില്‍ അണിനിരന്നു. നഗരസഭയുടെ 26 വാര്‍ഡുകളിലും മാലിന്യങ്ങള്‍ തുടച്ചുനീക്കി നഗരപ്രദേശങ്ങളെ ശുചിത്വമാക്കുകയാണ് ലക്ഷ്യം. ദളവാക്കുളം ബസ് സ്റ്റാന്റില്‍ തുടങ്ങിയ ശുചീകരണ പരിപാടി ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രമ്യാ കൃഷ്ണന്‍, ജി.ശ്രീകുമാരന്‍ നായര്‍, എന്‍.അനില്‍ ബിശ്വാസ്, എസ്.ഹരിദാസന്‍ നായര്‍, അഡ്വ. അംബരീഷ് ജി.വാസു, ഡി. രഞ്ജിത്കുമാര്‍, ബിജു കണ്ണേഴത്ത്, ആര്‍.സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.