Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദുരിതാശ്വാസ നിധിയിലേക്ക് നല്കി.
24/08/2018
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വൈക്കം ചെത്ത്്് തൊഴിലാളി യൂണിയന്‍ നല്കിയ അരലക്ഷം രൂപ യൂണിയന്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ മന്ത്രി ഇ.ചന്ദ്രശേഖരന് കൈമാറുന്നു.

വൈക്കം: വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ എ.ഐ.റ്റി.യു.സി തൊഴിലാളികളില്‍നിന്നും സമാഹരിച്ച അരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. വൈക്കം ഗസ്റ്റ് ഹൗസില്‍ വച്ച് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍, യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശനില്‍ നിന്നും തുക ഏറ്റുവാങ്ങി. സി.കെ. ആശ എം.എല്‍.എ., സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍, കെ.എ. രവീന്ദ്രന്‍, കെ.ടി. സന്തോഷ്, എം.ഡി. ബാബുരാജ്, ആര്‍.സുശീലന്‍, പി.സുഗതന്‍ എന്നിവര്‍ പങ്കെടുത്തു.