Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേമ്പനാട്ടു കായലില്‍ മത്സ്യങ്ങളുടെ അളവില്‍ വന്‍കുറവ്
06/02/2016

വേമ്പനാട്ടു കായലില്‍ മത്സ്യങ്ങളുടെ അളവില്‍ വന്‍കുറവ്. മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്ന വരുമാനത്തില്‍ വന്‍കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പോളപ്പായല്‍ ശല്യവും തൊഴിലാളികളെ തകര്‍ത്തിരിക്കുകയാണ്. ഇടക്കാലത്ത് മത്സ്യബന്ധനത്തില്‍ നല്ല അവസ്ഥയാണ് നിലനിന്നിരുന്നതെങ്കിലും പെട്ടെന്ന് കാര്യങ്ങള്‍ തകിടം മറിഞ്ഞു. കായലിന്റെ അവസ്ഥയില്‍ മാലിന്യങ്ങള്‍ വരുത്തിയ മാററങ്ങളാണ് മത്സ്യബന്ധനമേഖലയെ തകിടം മറിച്ചത്. അടിയന്തിരമായി ഈ പ്രശ്‌നത്തിന് മാററമുണ്ടായില്ലെങ്കില്‍ മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തുന്നവര്‍ക്ക് നിലനില്‍പ്പ് ഇല്ലാതാകും. ജൈവികമായി തന്നെ കായലിലെ ജലജീവി സമ്പത്ത് കാത്തുസൂക്ഷിക്കണമെന്നതാണ് പ്രധാന ആവശ്യം. ഇതിന് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ഉണ്ടാകണം. കായലില്‍ വ്യാപകമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുവാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. വിഷയത്തില്‍ കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും ഒരുമിച്ചു നിന്നില്ലെങ്കില്‍ മത്സ്യബന്ധനമെന്ന പരമ്പരാഗത തൊഴില്‍ മേഖല ഓര്‍മയാകുന്ന അവസ്ഥയിലേക്കായിരിക്കും കാര്യങ്ങള്‍ പോവുക.