Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തണം
24/08/2018
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എറണാകുളം-അങ്കമാലി അതിരൂപത സംഘടിപ്പിച്ച ഇടവകതല നേതാക്കളുടെ യോഗം മാര്‍ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രളയ ദുരിതത്തിലായവര്‍ക്ക്് അടിയന്തിര ദുരിതാശ്വമെത്തിച്ച പോലെ തന്നെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലൂടെ അവരെ ജീവിത വഴികളിലേക്ക് തിരികെ എത്തിക്കുകയെന്നതും ഏറെ പ്രധാനമാണെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ അഡ്മിനിട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് അഭിപ്രായപ്പെട്ടു. അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുവാനും ഭാവി നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി വിളിച്ചുകൂട്ടിയ ചേര്‍ത്തല, വൈക്കം, പള്ളിപ്പുറം ഫൊറോനകളിലെ ഇടവക വികാരിമാര്‍, സമര്‍പ്പിതര്‍, സംഘടനാഭാരവാഹികള്‍ എന്നിവരുടെ യോഗം ചേര്‍ത്തലയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തബാധിതരായവരില്‍ അര്‍ഹതയുള്ള ആരും ജാതി, മത, രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ പേരില്‍ അവഗണിക്കപ്പെടരുത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം തന്നെ സുതാര്യവുമാകണമെന്നും അദ്ദേഹം പറഞ്ഞു. അതിരൂപത ചാന്‍സലര്‍ ഫാ.ജോസ് പൊള്ളയില്‍ ആമുഖസന്ദേശം നല്‍കി. ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അതിരൂപതാതലത്തില്‍ നേതൃത്വം നല്‍കുന്ന സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.പീറ്റര്‍ തിരുതനത്തില്‍ കര്‍മ്മ പദ്ധതികള്‍ വിശദീകരിച്ചു. മുട്ടം ഫൊറോനാ വികാരി ഫാ.പോള്‍ മാടന്‍, പള്ളിപ്പുറം ഫൊറോന വികാരി ഫാ.ജോസ് ഒഴലക്കാട്ട്, നൈപുണ്യ കോളേജ് ഡയറക്ടര്‍ ഫാ.പോള്‍ കൊത്തോട്ടുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.