Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ രൂപീകരിച്ച കര്‍മ്മസേന ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
23/08/2018
വെള്ളപൊക്കത്തില്‍പെട്ട് ശോച്യാവസ്ഥയിലായ വീടുകള്‍ ശുചീകരിക്കാന്‍ നഗരസഭ രൂപീകരിച്ച കര്‍മ്മസേനയുടെ പ്രവര്‍ത്തനം ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രളയക്കെടുതിയില്‍ ആണ്ടു പോയി മാലിന്യം നിറഞ്ഞ വീടുകള്‍ ശുചീകരിച്ച് വാസയോഗ്യമാക്കാന്‍ നഗരസഭ രൂപീകരിച്ച കര്‍മ്മസേന പ്രവര്‍ത്തനം തുടങ്ങി. റസിഡന്‍സ് അസ്സോസിയേഷനും പങ്കാളികളാണ്. മത്സ്യതൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഓരോ വാര്‍ഡിലും 10 പേരടങ്ങുന്ന കര്‍മ്മസേനയാണ് ശുചീകരണത്തിനാവാശ്യമായ സാധന സാമഗ്രികളുമായി ഓരോ വീടുകളും ശുചീകരിക്കുന്നത്. വീടിന്റെ ചുറ്റുപാടുമുള്ള മാലിന്യങ്ങളും നീക്കം ചെയ്യും. 21-ാം വാര്‍ഡില്‍ ശുചീകരണ പ്രവര്‍ത്തനം ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ: വി.വി സത്യന്‍, ബിജു വി കണ്ണേഴന്‍, തങ്കമ്മ രവീന്ദ്രന്‍, ടി.കെ പത്മമനാഭന്‍, സ്മിത, സ്വപ്‌ന, സന്തോഷ് ചക്കനാടന്‍, സോമന്‍, സിന്ധു പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്കി.