Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.പി.എം വൈക്കം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും
23/08/2018
വെള്ളപ്പൊക്കക്കെടുതി നേരിട്ട വീടുകള്‍ ശുചീകരിക്കാന്‍ സി.പി.എം വൈക്കം ഏരിയാ കമ്മിറ്റി നടത്തുന്ന കര്‍മ്മസേന രൂപീകരണ സമ്മേളനം സി.പി.എം കേന്ദ്രകമ്മിറ്റിഅംഗം വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രളയക്കെടുതിയെ നേരിടാന്‍ കേരള ജനത ഒറ്റക്കെട്ടായി നിന്നത് ദുരിത മേഖലയ്ക്ക് ആശ്വാസമേകിയെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വന്‍ പറഞ്ഞു. പ്രളയ ദുരന്തത്തെ നേരിട്ടവരുടെ വീടുകള്‍ ശുചീകരിക്കുവാനും പ്രദേശങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുവാനും സി.പി.എം വൈക്കം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേരുകയാണെന്ന് അദ്ദേഹം പറഞ്ഞു. സീതാറാം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഏരിയാ സെക്രട്ടറി കെ.അരുണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ ഹരികുമാര്‍, സി.ജെ ജോസഫ്, ജില്ലാ കമ്മിറ്റി അംഗം കെ.കെ ഗണേശന്‍, നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.