Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ ബിനോയ് വിശ്വം എത്തി
22/08/2018
വൈക്കത്ത് ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന ബിനോയ് വിശ്വം എം.പി

വൈക്കം: കേരളം കണ്ട മഹാപ്രളയത്തില്‍പ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ ബിനോയ് വിശ്വം എം.പി എത്തി. കല്ലറ മുതല്‍ ഉള്ള ക്യാമ്പുകളില്‍ എത്തി താമസിക്കുന്നവരുടെ വിവരങ്ങളും പ്രളയക്കെടുതികളും ക്യാമ്പിലെ സൗകര്യങ്ങളുമെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. നാട്ടുകാരന്‍കൂടിയായ ബിനോയ് വിശ്വത്തോട് വിവരങ്ങള്‍ പറയാന്‍ മുതിര്‍ന്നവരുടെയും സ്ത്രീകളുടെയും തിരക്കായിരുന്നു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.എന്‍ രമേശന്‍, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അസിസ്റ്റന്റ് സെക്രട്ടറി കെ.അജിത്ത്, സെക്രട്ടറിയേറ്റ് അംഗം എന്‍.അനില്‍ ബിശ്വാസ്, ജില്ലാ കമ്മറ്റിയംഗം ഇ.എന്‍ ദാസപ്പന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.